ചെറുതോണി: സൂക്ഷിക്കുക, ഭൂമിയാംകുളം മേഖലയില്‍ നിങ്ങള്‍ കള്ളന്റെ നിരീക്ഷണത്തിലാണ്. ഒന്നര മാസത്തിനിടെ നാലാമത്തെ വീട്ടിലാണ് മോഷണം നടന്നത്. പുല്‍പ്പറമ്പില്‍ ഫ്രാന്‍സിസിന്റെ വീട്ടിലാണ് അവസാനമായി മോഷണം നടന്നിരിക്കുന്നത്. ഒരു പവന്‍ തൂക്കം വരുന്ന വളയും അരപ്പവന്റെ മോതിരവുമാണ് മോഷണം പോയത്.
പകല്‍ വീട്ടുകാര്‍ കൃഷിയിടത്തിലായിരുന്ന സമയത്താണ് മോഷണം. പുരയിടത്തില്‍ ജോലിചെയ്യുമ്പോള്‍ വീടിന്റെ കതക് പൂട്ടാറില്ല. കഴിഞ്ഞ 15 ന് ശേഷമാണ് മോഷണം നടന്നിരിക്കുന്നത്. തലയിണക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാര തുറന്ന് സ്വര്‍ണം അപഹരിച്ചശേഷം താക്കോല്‍ യഥാസ്ഥാനത്ത് തിരികെവച്ചിരുന്നു. വളയും മോതിരവും സൂക്ഷിച്ചിരുന്നതിനൊപ്പം വേറെയും സ്വര്‍ണാഭരണങ്ങളുണ്ടായിരുന്നു.
ഇതൊന്നും അപഹരിക്കപ്പെട്ടിട്ടില്ല. കള്ളന്‍ കയറിയ മറ്റ് വീടുകളിലും സമാന രീതിയിലാണ് മോഷണം നടത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്കുശേഷം മാത്രമാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്.
അതിനാല്‍ തെളിവുകളെല്ലാം നഷ്ടപ്പെട്ടിരിക്കും. അത്യാര്‍ത്തിയില്ലാത്ത ബുദ്ധിമാനായ മോഷ്ടാവാണ് ഭൂമിയാംകുളത്ത് കറങ്ങുന്നതെന്ന് പോലീസ് പറയുന്നു. എല്ലാവീട്ടിലും കയറിയിരിക്കുന്ന ഒരേ കള്ളന്‍ തന്നെയാണെന്നും പോലീസ് സംശയിക്കുന്നു. പ്രദേശവും വീടുകളും വീട്ടുകാരെയും വ്യക്തമായി അറിയാവുന്നവരാണ് മോഷ്ടാക്കള്‍. പോലീസും ഫിംഗര്‍പ്രിന്റ് വിദഗ്ധരും ഡോഗ് സ്‌ക്വാഡുമെല്ലാം എത്തുന്നുണ്ടെങ്കിലും മോഷ്ടാവിനെക്കുറിച്ച് യാതൊരു സൂചനയും ലഭിക്കാത്തത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കയാണ്.
/loading-logo.jpg
No comments:
Post a Comment