കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ സിവി ആനന്ദബോസ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ മമത ബാനർജിക്ക് വീണ്ടും കൊൽക്കത്ത ഹൈക്കോടതിയുടെ താക്കീത്
മമത അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കരുതെന്നും ഗവർണർക്കെതിരെ അപകീർത്തികരമോ അനാവശ്യമോ ആയ പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശം നൽകി.
ഉത്തരവ് ലംഘിച്ചാൽ മമതാ ബാനർജി ഗവർണർക്ക് കനത്ത നഷ്ടപരിഹാരം നൽകേണ്ടിവരുമെന്നും പരിണിത ഫലങ്ങൾ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പുനൽകി. ഐ പി മുഖർജി, ബിസ്വരൂപ് ചൗധരി എന്നിവരുൾപ്പട്ട ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്
ഗവർണർക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തുന്നത് വിലക്കിക്കൊണ്ടുള്ള 2024 ജൂലൈ 15 ന്റെ ഹൈക്കോടതി ഉത്തരവിന്മേൽ മമതാബാനര്ജി ഫയൽചെയ്ത അപ്പീൽ പരിഗണയ്ക്കവേയാണ് ഉത്തരവിൽ നേരിയ പരിഷ്കരണം നടത്തി കോടതി വീണ്ടും മമതയെ വിലക്ക് ഓർമിപ്പിച്ചത്. .
അതിനിടെ, മമതയ്‌ക്കെതിരെ ഗവർണർ നൽകിയ മാനനഷ്ടക്കേസിൽ ഹൈക്കോടതിയുടെ വിധിയെക്കുറിച്ച് തെറ്റായ വാർത്ത നൽകിയ മമതയുടെ അഭിഭാഷകനെതിരെ കോടതിയലക്ഷ്യ ഹർജി നീക്കാനാകുമോ എന്ന കാര്യത്തിൽ രാജ്ഭവൻ വിദഗ്ധ നിയമോപദേശം തേടി.
/loading-logo.jpg
No comments:
Post a Comment