ബംഗലുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കുരുങ്ങിക്കിടക്കുന്ന അര്‍ജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഇന്ന് ഫലം കാണുമെന്ന പ്രതീക്ഷയില്‍ രക്ഷാസംഘം. അര്‍ജുന്റെ തിരിച്ചുവരവിനായി കേരളം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുമ്പോള്‍ ലോറി കിടക്കുന്ന കൃത്യമായ സ്ഥലം രക്ഷാപ്രവര്‍ത്തകര്‍ ലൊക്കേറ്റ് ചെയ്തു. ട്രക്ക് കുടുങ്ങിക്കിടക്കുന്നത് നദിയ്ക്കും കരയ്ക്കും ഇടയിലാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.
കരയില്‍ നിന്നും 20 മീറ്റര്‍ മാറി 15 മീറ്റര്‍ താഴ്ചയിലാണ് ലോറികിടക്കുന്നത്. ചെളിയില്‍പുതഞ്ഞ് ലോറി തലകീഴായിട്ടാണ് കിടക്കുന്നതെന്നാണ് വിവരം. ലോറിക്കുള്ളില്‍ അര്‍ജുനെ കണ്ടെത്തണം. ക്യാബിനുള്ളില്‍ നിന്നും അര്‍ജുനെ പുറത്തെടുക്കുകയാണ് ആദ്യ നടപടി. അതിന് ശേഷം ലോറി വലിച്ചു പുറത്തെടുക്കാനുള്ള ശ്രമം നടത്തും. വെല്ലുവിളിയായി പ്രതികൂല കാലാവസ്ഥ തുടരുകയാണ്. കൂടുതല്‍ ഉപകരണങ്ങള്‍ എത്തിച്ച് തെരച്ചില്‍ നടത്താന്‍ ആക്ഷന്‍പ്ലാനുമായി നേവിയും സൈന്യവും സ്ഥലത്തുണ്ട്. ദൗത്യസംഘം ഇന്ന് പുഴയുടെ അടിത്തട്ടിലേക്ക് നീങ്ങും. പുഴയിലും ഇന്ന് നിര്‍ണ്ണായക തെരച്ചിലുകള്‍ നടത്തും.
ദൗത്യസംഘം പുഴയുടെ അടിത്തട്ടിലേക്ക് ഉടന്‍ നീങ്ങും. അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് പത്താം നാളിലേക്ക് കടന്നിരിക്കുകയാണ്. കൂടുതല്‍ ക്രെയിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനവെല്ലുവിളി സ്ഥലത്തെ പ്രതികൂല കാലാവസ്ഥയാണ്. ഇവിടെ ശക്തമായ മഴയുംകാറ്റുമുണ്ട്. ഗംഗാവാലി പുഴയിലെ അതിശക്തമായ ഒഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയാണ്. ദൗത്യമേഖലയില്‍കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തര കന്നഡ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതല യോഗം ചേരുന്നുണ്ട്.
/loading-logo.jpg
No comments:
Post a Comment