ന്യൂഡല്‍ഹി: ഡല്‍ഹി ഗുരു തേജ് ബഹദൂര്‍ ആശുപത്രിയില്‍ എതിര്‍സംഘത്തിലെ ഗുണ്ടയെ വധിക്കാനെത്തിയ യുവാക്കള്‍ക്ക് ആളുമാറിപ്പോയി. രോഗി വെടിയേറ്റുമരിച്ചു. റിയാസുദ്ദീന്‍(32) ആണു മരിച്ചത്. ആശുപത്രിയുടെ 24-ാം വാര്‍ഡിലാണു സംഭവം. വയറ്റിലെ അണുബാധയ്‌ക്കാണു റിയാസുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. റിയാസുദ്ദീന്റെ കട്ടിലിന്റെ എതിര്‍വശത്തായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ട വ്യക്‌തി.
എമര്‍ജന്‍സി ഗേറ്റ് വഴിയാണ് അക്രമി വാര്‍ഡില്‍ പ്രവേശിച്ചതെന്ന് സി.സി.ടിവി ദൃശ്യങ്ങളിലുണ്ട്. ഗുണ്ടാത്തലന്മാരായ ഹാഷിം ബാബയും നസീറും തമ്മിലുള്ള തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. ഹാഷിം ബാബയുടെ ഗുണ്ടകളാണു നസീര്‍ സംഘാംഗത്തെ ലക്ഷ്യമിട്ട് ആശുപത്രിയിലെത്തിയത്.
അക്രമികളില്‍ രണ്ടുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ബാദ്‌ഷാ ഖാനാ(ഫഹീം)ണ് ആക്രമണം ആസൂത്രണം ചെയ്‌തതെന്നു പോലീസ് പറഞ്ഞു.
ആക്രമണ രീതിയും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങളും പറഞ്ഞുകൊടുത്തിട്ടാണ് അയാള്‍ ആശുപത്രിയിലേക്കു ഗുണ്ടകളെ അയച്ചത്. രോഗിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആശുപത്രിയിലെ റസിഡന്റ് ഡോക്‌ടര്‍മാര്‍ അനിശ്‌ചിതകാല സമരം ആരംഭിച്ചു. 'സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ അവഗണിക്കപ്പെട്ടതായി അവര്‍ പറഞ്ഞു.
/loading-logo.jpg
No comments:
Post a Comment