ലക്ഷദ്വീപില്‍നിന്നുള്ള കപ്പല്‍ചരക്കുകള്‍ പരിശോധിക്കണമെന്ന് നിര്‍ദേശം ; നടപടി കള്ളക്കടത്ത് പതിവാകുന്ന സാഹചര്യത്തില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Wednesday, July 24, 2024

ലക്ഷദ്വീപില്‍നിന്നുള്ള കപ്പല്‍ചരക്കുകള്‍ പരിശോധിക്കണമെന്ന് നിര്‍ദേശം ; നടപടി കള്ളക്കടത്ത് പതിവാകുന്ന സാഹചര്യത്തില്‍

കൊച്ചി : ലക്ഷദ്വീപില്‍ നിന്നുള്ള കപ്പലുകളില്‍ എത്തുന്ന ചരക്കുകളില്‍ പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്ര ഇന്റലിജന്‍സ്(ഐ.ബി.) കസ്റ്റംസിനു സംസ്ഥാന പോലീസിനും നിര്‍ദേശം നല്‍കി. കള്ളക്കടത്തു പതിവാകുന്ന സാഹചര്യത്തിലാണു ഐ.ബി. നിര്‍ദ്ദേശം. ലക്ഷദ്വീപിലെ ജനങ്ങളുടെ സവിശേഷ സാഹചര്യം പരിഗണിച്ചു യാത്രാകപ്പല്‍വഴി ചരക്കു കൊണ്ടുവരാന്‍ നിയന്ത്രണമോ പരിശോധനയോ നിലവിലില്ല. ഇതു കള്ളക്കടത്തുകാര്‍ മുതലെടുത്തു നിയമവിരുദ്ധമായി വസ്തുക്കള്‍ കടത്തുന്നുണ്ടെന്നാണു ഐ.ബി. റിപ്പോര്‍ട്ട്.

അടുത്തിടെ യാത്രാകപ്പലില്‍ നിന്നു തിമിംഗല ഛര്‍ദി (ആംബര്‍ ഗ്രീസ്) പിടികൂടിയതു ഗൗരവത്തോടെയാണു ഐ.ബി. കാണുന്നത്. കപ്പലില്‍ നിയന്ത്രണമേര്‍പ്പെടുത്താത്തതു ചിലര്‍ ദുരുപയോഗം ചെയîുന്നതായി നേരത്തെ തന്നെ ലക്ഷദ്വീപ് ഭരണകൂടത്തിനു മുന്നറിയിപ്പു നല്‍കിയിരുന്നതായി ഐ.ബി. വുത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ പലചരക്ക്, പച്ചക്കറി, ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയ്ക്കിടയിലാണു കള്ളക്കടത്തു വസ്തുക്കളും ഒളിപ്പിക്കുന്നത്. ഇൗ പ്രവണത തുടര്‍ന്നാല്‍, ഇപ്പോള്‍ നല്‍കുന്ന ഇളവുകള്‍ കര്‍ശനമാക്കേണ്ടി വരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. കടലില്‍നിന്നു ലഭിക്കുന്ന അമൂല്യവും അപൂര്‍വവുമായ വസ്തുക്കളാണു കരയിലേയ്ക്കു കടത്തുന്നത്.

ആംബര്‍ ഗ്രീസ്, കടല്‍വെള്ളരി, പവിഴപ്പുറ്റുകളാല്‍ സമ്പന്നമാണു ലക്ഷദ്വീപ്. ഇവ കടത്തലാണു ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സീഫുഡ് മാഫിയയുടെ ലക്ഷ്യം. ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യയിലെ ചില ഭാഗങ്ങളിലും ഭക്ഷണത്തിനും പരമ്പരാഗത വൈദ്യശാസ്ത്രത്തിനും അവയ്ക്ക് ആവശ്യക്കാരേറെയാണ്. ലക്ഷദ്വീപിന് ചുറ്റുമുള്ള കടലില്‍ നിന്നു ഇവ ശേഖരിച്ചശേഷം കടത്തുകാര്‍ ശീതീകരിച്ച വസ്തുവായി ശ്രീലങ്കയിലേക്കു കടത്തുന്നു. രാജ്യാന്തര വിപണിയില്‍ കടല്‍ വെള്ളരിക്ക് വന്‍ ഡിമാന്‍ഡും ഉയര്‍ന്ന വിലയും ലഭിക്കുന്നതാണു കള്ളക്കടത്തിന് പ്രേരണയായത്. ഇവ കള്ളക്കടത്തായി നാട്ടിലെത്തിക്കുന്ന വന്‍മാഫിയ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

തിമിംഗല ഛര്‍ദി കേസിലെ പ്രധാനപ്രതി മുഹമ്മദ് ഇഷാഖ് ലക്ഷദ്വീപ് എം.പിയുടേയും മുന്‍ എം.പിയുടെയും അടുത്ത ബന്ധുവാണ്. വംശനാശഭീഷണി നേരിടുന്ന കടല്‍ വെള്ളരികളെ ലക്ഷ്യമിട്ടു വന്‍തോതിലുള്ള കള്ളക്കടത്ത് ശ്രമങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണത്തിനാണു നിര്‍ദ്ദേശമുള്ളത്. ലക്ഷദ്വീപ് ഭരണകൂടം കടല്‍ വെള്ളരിക്കായി ലോകത്തിലെ ആദ്യത്തെ സംരക്ഷണ മേഖല സൃഷ്ടിച്ചു. ഇൗ വര്‍ഷം ജനുവരി മുതല്‍ മൂന്നു കടല്‍ വെള്ളരിക്ക പിടിച്ചെടുത്തിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പിടിച്ചെടുക്കലായിരുന്നു അതിലൊന്ന്.

ചൈനയിലും തെക്കുകിഴക്കന്‍ ഏഷ്യയുടെ ചില ഭാഗങ്ങളിലും ഭക്ഷണത്തിനും പരമ്പരാഗത വൈദ്യശാസ്ത്രത്തിനും കടല്‍ വെള്ളരിക്ക് ആവശ്യക്കാരേറെ. ഇതാണു കള്ളക്കടത്തിനു കാരണം. ആംബര്‍ ഗ്രീസ് കോടികളാണു പ്രതിഫലം കിട്ടുന്നത്. ലക്ഷദ്വീപിന്റെ പലഭാഗത്തും ആംബര്‍ ഗ്രീസ് കുഴിച്ചിട്ടുണ്ടെന്നാണു പ്രതിയുടെ മൊഴി. കഴിഞ്ഞവര്‍ഷം, സുഹാലി എന്ന ജനവാസമില്ലാത്ത ദ്വീപില്‍ നിന്നു 1716 കടല്‍ വെള്ളരി പിടിച്ചെടുത്തിരുന്നു. പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടും ലക്ഷദ്വീപ് മേഖലയില്‍ അനധികൃത വ്യാപാരം നടക്കുന്നുണ്ടെന്നാണു ഐ.ബി. റിപ്പോര്‍ട്ട്.

പരമ്പരാഗത ചൈനീസ് വൈദ്യശാസ്ത്രം അനുസരിച്ച്, കടല്‍ വെള്ളരിക്കാ കഴിക്കുന്നത് ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കല്‍, ബലഹീനത, സന്ധിവാതം, അര്‍ബുദം എന്നിവയുള്‍പ്പെടെ നിരവധി അസുഖങ്ങള്‍ സുഖപ്പെടുത്തുമത്രേ. ക്രീമുകള്‍, കഷായങ്ങള്‍, എണ്ണകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിനായി ചൈനയില്‍ കടല്‍ വെള്ളരി സത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages