തിരുവനന്തപുരം: നടിമാരുടെ മൂപ്പിളമ തര്‍ക്കത്തില്‍ പ്രമുഖ ചാനലിലെ സീരിയല്‍ ചിത്രീകരണം അനിശ്ചിതത്വത്തില്‍. മലയാളത്തിലെ ഏക്കാലത്തേയും മികച്ച സൂപ്പര്‍ ഹിറ്റ് ചിത്രത്തിലെ മോഹന്‍ലാലിന്റെ നായികയാണ് വഴക്കിലെ കേന്ദ്ര കഥാപാത്രം.
സിനിമാ-സീരിയല്‍ നടിയായ മറ്റൊരു പ്രമുഖയുമായാണ് പ്രശ്‌നം. വഴക്ക് എല്ലാ പരിധിയും വിട്ട് അടിപിടിയുടെ വക്കിലേക്ക് എത്തി. ഇതോടെ സീരിയല്‍ ചിത്രീകരണവും മുടങ്ങി. മലയാള സിനിമയില്‍ പ്രതാപിയായിരുന്ന നിര്‍മ്മതാവാണ് സീരിയല്‍ എടുക്കുന്നത്. വെള്ളായണിയിലെ വീട്ടിലെ ഷൂട്ടിംഗ് സെറ്റിലായിരുന്നു തുറന്ന പോരുണ്ടായത്. എല്ലാരേയും അമ്പരപ്പിച്ചായിരുന്നു വഴക്ക്.
പ്രശ്‌നം പറഞ്ഞു തീര്‍ത്താല്‍ മാത്രമേ ഇനി സീരിയലുമായി മുന്നോട്ട് പോകാന്‍ നിര്‍മ്മാതാവിന് കഴിയൂ. മലയാള സിനിമയിലെ ഏക്കാലത്തേയും മികച്ച സിനിമകളൊന്നിന്റെ നിര്‍മ്മാതാവാണ് നടിമാരുടെ അടിയില്‍ പെട്ടത്.
സീരിയല്‍ നിര്‍മ്മാതാവിന് വലിയ നഷ്ടം ഉണ്ടാവുകയും ചെയ്തു. ഇൗ സാഹചര്യത്തില്‍ സീരിയല്‍ ചിത്രീകരണം എങ്ങനേയും വീണ്ടും തുടങ്ങാന്‍ പ്രശ്‌നം ഒത്തു തീര്‍ക്കാനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.
/loading-logo.jpg
No comments:
Post a Comment