കേരളാ ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Saturday, August 10, 2024

കേരളാ ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍

തിരുവനന്തപുരം: കേരളാ ബാങ്ക് ഇനി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍. ബാങ്കിന്റെ സംസ്ഥാന ഓഫീസിനെയും 14 ജില്ലാ ബാങ്കുകളെയും അവയുടെ ശാഖകളെയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവായി.

കേരളാ ബാങ്ക് കൊല്ലം പതാരം ശാഖയിലെ വായ്പാ തിരിച്ചടവ് സംബന്ധിച്ച തര്‍ക്കത്തില്‍ യുവതി മരിക്കാനിടയായ സംഭവത്തിലെ രേഖകള്‍ ബാങ്ക് പുറത്തുവിട്ടില്ലെന്ന പരാതിയെത്തുടര്‍ന്നാണ് ഉത്തരവ്. വായ്പയെടുത്ത ശൂരനാട് തെക്കുള്ള കുടുംബത്തെ വീട്ടില്‍നിന്ന് ഇറക്കിവിട്ട് വസ്തു വകകള്‍ ജപ്തിചെയ്തതും തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുമായ സംഭവത്തിലെ രേഖകളാണ് ബാങ്ക് മറച്ചുവച്ചത്.

ഇതുസംബന്ധിച്ച രേഖകള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ആലപ്പുഴ ചാരുമ്മൂട് പൂക്കോയക്കക്കല്‍ വി. രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍, വിവരാവകാശ നിയമം കേരളാ ബാങ്കിനു ബാധകമല്ലെന്ന് ഭരണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന മറുപടിയാണ് ലഭിച്ചത്. അതേസമയം, പതാരം ശാഖയില്‍ അന്വേഷിക്കപ്പെട്ട രേഖകള്‍ വിവരാവകാശ നിയമം എട്ടാം ഖണ്ഡിക പ്രകാരം നല്‍കേണ്ടതില്ലാത്തതാണെന്നും മറുപടിയില്‍ പറഞ്ഞു.
ഇതിനെതിരേയുള്ള ഹര്‍ജി പരിഗണിച്ച വിവരാവകാശ കമ്മിഷന്‍, ബാധകമല്ലെന്നു പറഞ്ഞ അതേ നിയമം ഉദ്ധരിച്ച് വിവരം നിഷേധിച്ചത് വൈരുദ്ധ്യമാണെന്നു കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിലൂടെ നിലവില്‍ വന്നതും സര്‍ക്കാരിന്റെ 906 കോടി രൂപ ഓഹരിയുള്ളതും 400 കോടി രൂപ സര്‍ക്കാരിന്റെ അധികമൂലധനമുള്ളതുമായ കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് അറിയാന്‍ പൗരന് അവകാശമുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ ഡോ. എ. അബക്കദുല്‍ ഹക്കിം പറഞ്ഞു.
സര്‍ക്കാരിന്റെ ഓഹരിധനം ഈ ബാങ്കിന് അനിവാര്യമായിരിക്കെ കേരളാ ബാങ്ക് വിവരാവകാശ നിയമപ്രകാരം പൊതുഅധികാര സ്ഥാനമാണെന്നും ഓരോ ശാഖയുടെയും മാനേജര്‍ അവിടുത്തെ പൊതു അധികാരിയാണെന്നും ഒടുവില്‍ കേരളാ ബാങ്കില്‍ ലയിച്ച മലപ്പുറം ജില്ലാ സഹകരണ ബാങ്കിനും വിധി ബാധകമാണെന്നും ഉത്തരവിലുണ്ട്. ഒരാഴക്കചയക്കക്കകം വി. രാജേന്ദ്രന് വിവരം നല്‍കിയ ശേഷം അടുത്ത 14-നകം കേരളാ ബാങ്ക് നടപടി റിപ്പോര്‍ട്ട് കമ്മിഷനക്ക സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages