പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെ ദുരന്ത ബാധിത പ്രദേശങ്ങളിൽ മൂന്നു മണിക്കൂർ സന്ദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സന്ദർശന സമയത്ത് തെരച്ചിൽ ബുദ്ധിമുട്ടാകുമെന്ന് എസ്പിജി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മോദി ബെയ്ലി പാലം വരെ സന്ദർശിക്കും. കൂടാതെ ക്യാമ്പും കളക്ടറേറ്റും സന്ദർശിക്കും.
കേന്ദ്രസർക്കാരിനോട് ദുരന്തത്തെ എൽ 3 ക്യാറ്റഗറിയിൽപെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പുനർനിർമാണത്തിന് മാത്രം 2000 കോടി ആവശ്യപ്പെട്ടതായും മറ്റ് കാര്യങ്ങൾക്ക് വേണ്ടിയും സഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട്ടിലെ പ്രകമ്പനത്തെ തുടർന്ന് ദില്ലി സിസ്മോളജിയുമായി ബന്ധപ്പെട്ടിരുന്നു. ഭൂചലനമല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
/loading-logo.jpg
No comments:
Post a Comment