പാലക്കാട് : പട്ടാമ്പിയില്‍ ബസ് അപകടത്തില്‍ വിമുക്തഭടന് ദാരുണാന്ത്യം. സജീഷാണ് മരണപ്പെട്ടത്.റോഡിലെ കുഴിയില്‍ വീഴാതെ ബൈക്ക് വെട്ടിക്കുന്നതിനിടെ തെന്നിവീണാണ് അപകടമുണ്ടായത്. റോഡിലേക്ക് വീണ സജീഷിന്റെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഷൊര്‍ണൂരില്‍ നിന്ന് പരുതൂരിലേക്കുള്ള യാത്രയിലായിരുന്നു സജീഷ്. ഷൊര്‍ണൂരില്‍ നിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ബസാണ് സജീഷിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. മൃതദേഹം വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പട്ടാമ്പി - മേലെ പട്ടാമ്പി ഭാഗത്തെ റോഡ് തകര്‍ന്നുകിടക്കുന്നത് ചര്‍ച്ചാവിഷയമാണ്. ഈ ഭാ?ഗത്തെ റോഡുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന അവസ്ഥയിലാണ്.
/loading-logo.jpg
No comments:
Post a Comment