ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് യുകെയിലെ സതാംപടണ് സര്‍വകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ദാരണയായി. 2025 ജുലൈയിലായിരിക്കും ഡിഗ്രി പി ജി കോഴ്സുകള്‍ ആരംഭിക്കുന്നത്. സര്‍വകലാശാല ക്യാപസ് ആരംഭിക്കുന്നത് ഗുരുഗ്രാമിലാണ്.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയില്‍ ആരംഭിക്കുന്ന ആദ്യ വിദേശ സര്‍വകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട സര്‍വകലാശാല ആണ് സതാംപ്ടണ്. ഓസ്ട്രേലിയന്‍ സര്‍വകലാശാലകളായ ഡീക്കിന്‍ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് വോളോങ്കോങ്ങും നേരത്തെതന്നെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ഗുജറാത്തിലാണ് ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല ക്യാമ്പസുകള്‍.
ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കര്‍ സതാംപ്ടണ് സര്‍വകലാശാലയുടെ പ്രതിനിധികള്‍ക്ക് ധാരണാപത്രം കൈമാറി. യുജിസി 2023ല്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ക്യാമ്പസിന്റെ പ്രവര്‍ത്തനം. യുകെ ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള അക്കാദമിക് വിദഗ്ധരും അധ്യാപകരും ഫാക്കല്‍റ്റി അംഗങ്ങളാകും. ഇവിടെ ക്യാമ്പസില്‍ നിന്നു നല്കുന്ന ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യുകെ ക്യാമ്പസില്‍ നിന്നുലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും.
/loading-logo.jpg
No comments:
Post a Comment