പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നു ; മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരേവേദിയില്‍ - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Monday, September 2, 2024

പി.വി. അന്‍വറിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നു ; മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരേവേദിയില്‍

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയുടെ ഗുരുതരമായ വെളിപ്പെടുത്തലിന് പിന്നാലെ ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രിയും എഡിജിപിയും വേദി പങ്കിടാനൊരുങ്ങുന്നു. ഇന്ന് കോട്ടയത്ത് നടക്കുന്ന പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മുഖ്യമന്ത്രി എംഎല്‍എയുടെ ആരോപണത്തിന് മറുപടി പറയുമോ എന്ന് ഉറ്റുനോക്കുകയാണ് കേരളം. വിഷയത്തില്‍ കരുതലോടെയാണ് പാര്‍ട്ടിയും സര്‍ക്കാരും നീങ്ങുന്നത്.

കോട്ടയത്ത് ഇന്ന് നടക്കുന്ന പരിപാടിയില്‍ എഡിജിപിയും മുഖ്യമന്ത്രിയും ഇന്ന് വേദി പങ്കിടും. ആരോപണങ്ങളില്‍ പാര്‍ട്ടിയോ മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. നിയമോപദേശത്തിന് അനുസരിച്ചാകും മുമ്പോട്ട് പോകുക. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പി.വി. അന്‍വര്‍ നടത്തിയെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതായിരുന്നു.

എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും ദാവൂദ് ഇബ്രാഹിമിനെ റോള്‍ മോഡലാക്കിയ നെട്ടോറിയസ് ക്രിമിനലാണെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു. മന്ത്രിമാരുടെതടക്കം രാഷ്ട്രീയ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ കോളുകള്‍ എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചോര്‍ത്തുന്നുണ്ടന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു.

അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ വന്‍ ചര്‍ച്ചയാക്കി മാറ്റാനാണ് പ്രതിപക്ഷവും ഒരുങ്ങുന്നത്. സ്വര്‍ണ്ണക്കടത്തും കൊലപാതകവും ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് കൊള്ളയും കൊലപാതകവുമാണെന്ന സിപിഎം എംഎല്‍എ യുടെ വെളിപ്പെടുത്തല്‍ സിബിഐ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മറുപടിക്കായി കാക്കുകയാണ് കേരളം.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages