കണ്ണൂര്‍: മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ മൂന്‍ ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഇന്ന് ജാമ്യാപേക്ഷ നല്‍കും. ജാമ്യം അനുവദിക്കരുത്് എന്ന് ആവശ്യപ്പെട്ടുകൊണ്ട നവീന്‍ ബാബുവിന്റെ കുടുംബം ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. ജാമ്യാപേക്ഷയെ എതിര്‍ത്തുള്ള വാദത്തില്‍ നവീന്‍ബാബുവിന്റെ ഭാര്യ കക്ഷിചേരും.
അതിനിടയില്‍ മുന്‍കൂര്‍ജാമ്യം നിഷേധിക്കപ്പെട്ട പിപി ദിവ്യയുടെ പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട് എസ് ഐ ടി ഇന്ന് തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കും. രണ്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടേക്കും. അറസ്റ്റിന് പിന്നാലെ രേഖപ്പെടുത്തിയ കുറ്റസമ്മതമൊഴിയും അന്വേഷണ പുരോഗതിയും പ്രത്യേക അന്വേഷണ സംഘം മജിസ്ട്രേറ്റ് കോടതിയെ അറിയിക്കും.
എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നിരസിക്കപ്പെട്ട് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിന് പിന്നാലെയാണ് പി പി ദിവ്യ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിക്കുന്നത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക.
മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടന്ന വാദത്തില്‍ പ്രതിഭാഗത്തിനെതിരെ ശക്തമായ വാദമാണ് വാദി ഭാഗം അഭിഭാഷകന്‍ നടത്തിയത്. പി പി ദിവ്യക്ക് രാഷ്ട്രീയസ്വാധീനം ഉള്ളതിനാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്ന് വാദിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളുകയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയും ചെയ്തത്.
നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരുന്നതോടെ പിപി ദിവ്യയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുമ്പോള്‍ ശക്തമായ വാദമായിരിക്കും കോടതിയില്‍ നടക്കുക. പൊളിറ്റിക്കല്‍ ബാറ്റില്‍ അല്ല ലീഗല്‍ ബാറ്റിലാണ് തങ്ങള്‍ നടത്തുന്നതെന്ന് നവീന്‍ ബാബുവിന്റെ സഹോദരന്‍ പ്രവീണ്‍ ബാബുവും വ്യക്തമാക്കിയിരുന്നു. പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേര്‍ന്നിരുന്നു.
/loading-logo.jpg
No comments:
Post a Comment