കൊച്ചി: മലയാളത്തില്‍ സംസ്ഥാന പുരസ്‌ക്കാരം നേടുകയും അനേകം സൂപ്പര്‍ഹിറ്റ് സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച യുവ എഡിറ്റര്‍ വീട്ടില്‍ മരിച്ച നിലയില്‍. മലയാള സിനിമ എഡിറ്റര്‍ നിഷാദ് യൂസഫ് (43) ആണ് കൊച്ചി പനമ്പിള്ളിനഗറിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 -ല്‍ മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഉണ്ട, ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക, ചാവേര്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കങ്കുവ തുടങ്ങിയവയാണ് റിലീസാകാനുള്ള സിനിമകള്‍.
2022 ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിംഗിന് മികച്ച സിനിമാ എഡിറ്റിംഗിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ ചാനലില്‍ വീഡിയോ എഡിറ്ററായിരുന്ന നിഷാദ് അതിന് ശേഷമാണ് സിനിമ രംഗത്തേക്ക് മാറിയത്. പൊലീസ് സ്ഥലത്തെത്തി.
/loading-logo.jpg
No comments:
Post a Comment