അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് തുടരും; നാവികസേന മാര്‍ക്ക് ചെയ്ത് 4 ാം പോയന്റില്‍ ഇന്ന് പരിശോധന - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 22, 2024

അര്‍ജുനായുള്ള തെരച്ചില്‍ ഇന്ന് തുടരും; നാവികസേന മാര്‍ക്ക് ചെയ്ത് 4 ാം പോയന്റില്‍ ഇന്ന് പരിശോധന

ബെംഗലൂരു :തര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനും മറ്റ് രണ്ട് പേര്‍ക്കുമായുള്ള തെരച്ചില്‍ ഇന്നും തുടരും. ഇന്ന് തെരച്ചില്‍ നടത്തുന്നത് നാവിക സേന പുഴയയില്‍ മാര്‍ക്ക് ചെയ്ത് നല്‍കിയ സിപി4 എന്ന പോയിന്റിലാണ്.ഡ്രഡ്ജര്‍ കമ്പനിയുടെ ഡൈവര്‍മാരാണ് ജലത്തിനടിയില്‍ ഉപയോഗിക്കാവുന്ന ക്യാമറയുമായി മുങ്ങുക. സ്വമേധയാ പുഴയില്‍ തെരച്ചിലിന് ഇറങ്ങുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ ഇന്നും രാവിലെ മുങ്ങി പരിശോധന നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോഹമുണ്ടെന്ന് ശക്തമായ സിഗ്‌നലുകള്‍ സൈന്യത്തിന് ലഭിച്ച കരയ്ക്കും പുഴയ്ക്ക് നടുവിലെ മണ്‍തിട്ടയ്ക്കും നടുവിലുള്ള സിപി4 എന്ന പോയന്റില്‍ തന്നെ തെരച്ചില്‍ കേന്ദ്രീകരിക്കണമെന്ന് അര്‍ജുന്റെ കുടുംബവും ആവശ്യപ്പെട്ടിട്ടുണ്ട്. അര്‍ജുന്റെ സഹോദരി അഞ്ജു ഇന്നും തെരച്ചില്‍ നടക്കുന്ന ഇടത്തേക്കെത്തും. ഇന്നലെ പുഴയിലിറങ്ങിയ ഈശ്വര്‍ മാല്‍പെ രണ്ടിടത്ത് വാഹനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് അറിയിച്ചിരുന്നു. ഇതനുസരിച്ച് രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും മണ്ണിടിച്ചിലില്‍പ്പെട്ട ടാങ്കര്‍ ലോറിയുടെ ക്യാബിനും മുന്‍വശത്തെ ടയറുമാണ് കിട്ടിയത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages