തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Sunday, September 22, 2024

തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: 600 പേജുള്ള അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും

തിരുവനന്തപുരം: തൃശൂർ  പൂരം അലങ്കോലപ്പെട്ടതിനെ കുറിച്ചുള്ള എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് പരിശോധിക്കും. ഇന്നലെയാണ് 5 മാസത്തിന് ശേഷം അന്വേഷണം പൂർത്തിയാക്കി എഡിജിപി എം ആര്‍ അജിത് കുമാർ റിപ്പോർട്ട് നൽകിയത്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനുണ്ടായ ഏകോപനത്തിലെ വീഴ്ചയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം. അന്ന് രാത്രിയുണ്ടായ സംഭവങ്ങൾ വിവരിച്ചുള്ള കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു 

ഒരാഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ആദ്യം നൽകിയിരുന്ന നിർദ്ദേശം. എന്നാൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇപ്പോൾ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്കാണ് ഇന്നലെ സീൽ വെച്ച കവറിൽ 600 പേജുള്ള റിപ്പോർട്ട് മെസഞ്ചർ വഴി സമർപ്പിച്ചത്. എന്നാൽ ഡിജിപി ഓഫീസിൽ ഇല്ലാത്തതിനാൽ ഇന്നലെ റിപ്പോര്‍ട്ട് പരിശോധിക്കാനായില്ല. 600 പേജുള്ള റിപ്പോർട്ടിൽ അന്വേഷണ വിവരങ്ങളും മൊഴികളും ഉൾപ്പെടുന്നു. എഡിജിപിയുടെ സാന്നിധ്യം കൂടി ഉള്ളപ്പോഴാണ് പൂരം അലങ്കോലപ്പെടുന്നത്. ഈ സാഹചര്യത്തിൽ എഡിജിപിയുടെ കണ്ടെത്തലെന്ത് എന്നത് നിർണായകമാണ്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages