സര്‍ക്കാരിന് അനഭിമതനായ ഡോ: മോഹനെ വി.സിയായി വീണ്ടും നിയമിച്ച് ഗവര്‍ണര്‍ ; കേരള സര്‍വകലാശാല വി.സിയുടെ ചുമതല നീട്ടി - LATEST NEWS FROM INDIA AND MIDDLE EAST

LATEST NEWS FROM INDIA AND MIDDLE EAST

This blog gives you major and latest news happening in India and middle east round the clock.

Breaking

Home Top Ad

Post Top Ad

Friday, October 25, 2024

സര്‍ക്കാരിന് അനഭിമതനായ ഡോ: മോഹനെ വി.സിയായി വീണ്ടും നിയമിച്ച് ഗവര്‍ണര്‍ ; കേരള സര്‍വകലാശാല വി.സിയുടെ ചുമതല നീട്ടി

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയമോപദേശംതന്നെ സര്‍ക്കാരിനെതിരേ ആയുധമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സലറായി സര്‍ക്കാരിന് അനഭിമതനായ ഡോ: മോഹന്‍ കുന്നുമ്മലിനു പുനര്‍നിയമനം നല്‍കിയതിനു പുറമേ കേരള സര്‍വകലാശാല വി.സിയുടെ ചുമതല നീട്ടിനല്‍കുകയും ചെയ്തു. ആരോഗ്യസര്‍വകലാശാലയില്‍ മോഹന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കേയാണ് പുനര്‍നിയമനം നല്‍കിക്കൊണ്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ ഉത്തരവ്.

സര്‍വകലാശാലാനിയമം വകുപ്പ് 10 (5) (2) പ്രകാരമാണ് നിയമനം. അഞ്ചുവര്‍ഷമോ 70 വയസ് തികയുന്നതുവരെയോ വി.സിയായി തുടരാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പുനര്‍നിയമനം നല്‍കിയ സാഹചര്യത്തില്‍ പുതിയ വി.സിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റി വിജ്ഞാപനവും റദ്ദാക്കി. കണ്ണൂര്‍ സര്‍വകലാശാലാ വി.സിയായിരുന്ന ഡോ: ഗോപിനാഥ് രവീന്ദ്രനു പുനര്‍നിയമനം നല്‍കാനായി ഉന്നതവിദ്യാഭ്യാസവകുപ്പ് ഹാജരാക്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ഡോ. മോഹനു ഗവര്‍ണര്‍ പുനര്‍നിയമനം നല്‍കിയത്.

വി.സിയെ പുനര്‍നിയമിക്കാന്‍ സെര്‍ച്ച് കമ്മിറ്റി ആവശ്യമില്ലെന്ന കണ്ണൂര്‍ സര്‍വകലാശാലാ നിയമം ചൂണ്ടിക്കാട്ടിയായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. സര്‍വകലാശാലാ നിയമത്തിലെ വകുപ്പ് 10 (5) വി.സി. നിയമനവുമായി ബന്ധപ്പെട്ടതാണ്. നിയമിക്കപ്പെട്ടയാള്‍ക്ക് പ്രായപരിധിയായ 70 ആയിട്ടില്ലെങ്കില്‍ പുനര്‍നിയമനം നല്‍കാമെന്നാണ് രണ്ടാം ഉപവകുപ്പ്.

സര്‍ക്കാര്‍ അനാവശ്യമായി ഇടപെട്ടെന്നു ചൂണ്ടിക്കാട്ടി കണ്ണൂര്‍ സര്‍വകലാശാല വി.സി. പുനര്‍നിയമനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ആ വിധിയും ഗവര്‍ണറുടെ ഇപ്പോഴത്തെ നീക്കത്തിനു പ്രചോദനമായി. ഡോ: മോഹന് കേരള സര്‍വകലാശാല വി.സിയുടെ ചുമതലയും നാളെമുതല്‍ നീട്ടിനല്‍കി. സ്ഥിരം വി.സി. നിയമനം നടക്കാത്ത സാഹചര്യത്തിലാണിത്.


/loading-logo.jpg

No comments:

Post a Comment

Post Bottom Ad

Pages